യുഎഇയിൽ സൗജന്യ ടെലി ഹെൽത്ത് കൺസൾട്ടേഷൻ സേവനവുമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

Posted on: March 31, 2020

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ യുഎഇയിലെ മെഡ്കെയർ, ആസ്റ്റർ ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക് എന്നീ ശൃംഖലകളിലൂടെ സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചു, കോവിഡ് 19 നെക്കുറിച്ചുളള പൊതുജനങ്ങളുടെ സംശയങ്ങൾക്കും, 044400500 എന്ന ആസ്റ്റർ കാൾ സെന്റർ നമ്പറിൽ വിളിച്ചാൽ മെഡിക്കൽ വിദഗ്ധർ മറുപടി നൽകും.

ബന്ധപ്പെട്ട ഓരോ സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റ് സന്ദർശിച്ച്, രോഗികൾക്ക് ഡോക്ടറുമായി, ഒരു വീഡിയോ കോൾ കൺസൾട്ടേഷനുളള അപോയിൻമെന്റിന് ബുക്ക് ചെയ്യാം. ശിശുരോഗവിദഗ്ദ്ധരുമായുള്ള അപ്പോയിൻമെന്റുകളും ആസ്റ്റർ ഹോസ്പിറ്റൽ സംവിധാനങ്ങൾ വഴി ലഭ്യമാണ്. കൂടുതൽ പരിശോധനയ്ക്കോ, കുറിപ്പടി നൽകുന്നതിനോ, അതുമല്ലെങ്കിൽ ഒരു നേരിട്ടുളള പരിശോധന ആവശ്യമുണ്ടെങ്കിൽ അതിനും ഡോക്ടർമാർ രോഗികളെ ഉപദേശിക്കും. മരുന്നുകളും, മറ്റ് ഫാർമസി ഉൽപന്നങ്ങളും ആവശ്യമുളളവർക്ക,് യുഎഇയിലുടനീളം ഹോം ഡെലിവറി സേവനവും ലഭ്യമാണ്. മരുന്നുകൾ ആവശ്യമുളളവർക്ക് 800700600 എന്ന നമ്പറിൽ വിളിച്ച് ഫാർമസിസ്റ്റിനോട് സംസാരിക്കാനോ, ഓർഡർ ചെയ്യാനോ സാധിക്കും, മരുന്നുകളുടെ കുറിപ്പടി 800700600 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് ആയും അയച്ചുനൽകാം.

കോവിഡിനെനെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്ന ആളുകൾക്ക് ആസ്റ്റർ കോൾ സെന്റർ വഴി ഒരു മെഡിക്കൽ പ്രൊഫഷണലിനെ ബന്ധപ്പെട്ടുകൊണ്ട് വൈറസ് ബാധയെക്കുറിച്ചുള്ള പ്രത്യേക ചോദ്യങ്ങൾക്ക് മറുപടി തേടാം.

കോവിഡ് 19 മഹാമാരിയുടെ അഭൂതപൂർവമായ വ്യാപനം, സമൂഹത്തിലെ എല്ലാവർക്കും ആരോഗ്യ സംരക്ഷണ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.

നേരിട്ടുളള ചികിത്സ ആവശ്യമുളള ഏതെങ്കിലും രോഗികളുണ്ടെങ്കിൽ, ആവശ്യപ്പെടുന്ന പക്ഷം, ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്ന ഞങ്ങളുടെ ചുരുക്കം ക്ലിനിക്കുകളിലേക്കും, ആശുപത്രികളിലേക്കും റഫർ ചെയ്യാൻ സാധിക്കുന്നതാണെന്നും ഡോക്ടർ ആസാദ് മൂപ്പൻ വ്യക്തമാക്കി.

അപ്പോയിൻമെന്റിനായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കാം.

Aster Hospital: https://asterhospital.com/
Aster Clinic: https://asterclinic.ae/
Medcare: https://www.medcare.ae/en