ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് സി എസ് ആർ പുരസ്‌കാരങ്ങൾ

Posted on: October 4, 2019

ദുബായ് : ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സി എസ് ആർ ലേബൽ പുരസ്‌കാരം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സി എസ് ആർ അവാർഡാണിത്. അറേബ്യ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി നെറ്റ്വർക്ക് സംഘടിപ്പിച്ച, അറേബ്യ സി.എസ്.ആർ അവാർഡ്‌സ് 2019 ലെ ഹെൽത്ത് കെയർ കാറ്റഗറിയിൽ വിന്നിങ്ങ് അവാർഡും ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് ലഭിച്ചു.

പുരസ്‌കാരം ലഭിച്ച ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിനെ ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഹിസ് എക്്‌സലൻസി മാജിദ് സെയ്ഫ് അൽ ഗുറൈർ അഭിനന്ദിക്കുകയും സിഎസ്ആർ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.

അറേബ്യ സിഎസ്ആർ അവാർഡ് ദാന ചടങ്ങിൽ, ഹെൽത്ത് കെയർ കാറ്റഗറിയിലെ വിന്നിംങ്ങ് അവാർഡും ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ ആസ്റ്റർ വോളണ്ടിയേഴ്‌സാണ് നേടിയത്. സമൂഹത്തിന് ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രൂപ്പ് നടപ്പാക്കുന്ന സി എസ് ആർ പ്രവർത്തനം, സാമൂഹിക വികസനം, സുസ്ഥിര സംരംഭങ്ങൾ എന്നിവക്കുളള അംഗീകാരം കൂടിയാണ് ഈ പുരസ്‌കാര നേട്ടം.

എല്ലാവർക്കും പ്രാപ്യമായ രീതിയിൽ ഗുണനിലവാരം നിറഞ്ഞ ആരോഗ്യ പരിചരണം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദശകങ്ങൾക്ക് മുൻപ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ അതിന്റെ പ്രയാണം ആരംഭിച്ചതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

മെച്ചപ്പെട്ട സമൂഹത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം, സമ്പൂർണ്ണ തലത്തിലുളള പരിസ്ഥിതി സംരക്ഷണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്, അതേസമയം ഞങ്ങളുടെ വിവിധ സിഎസ്ആർ സംരംഭങ്ങളിലൂടെ സമൂഹത്തിന് തിരികെ നൽകാനും അത് സുസ്ഥിരമാക്കാനുമുള്ള നടപടികളുമാണ് സ്വീകരിച്ചുവരുന്നതെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.