ബീ യംഗ് അറ്റ് ഹാർട്ട് മാരത്തണുമായി ആസ്റ്റർ വോളണ്ടിയേഴ്‌സ്

Posted on: September 30, 2019

ദുബായ് : ആരോഗ്യകരമായ ഹൃദയം നിലനിർത്തുന്നതിന് പതിവ് വ്യായാമത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ച് ആസ്റ്റർ വോളണ്ടിയേഴ്‌സ് ആദ്യത്തെ ബീ യംഗ് അറ്റ് ഹാർട്ട് മാരത്തൺ സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അഥോറിട്ടിയും (സിഡിഎ) യുമായി ചേർന്നാണ് ആസ്റ്റർ വോളണ്ടിയേഴ്‌സ് ലോക ഹൃദയ ദിനം ആചരിച്ചത്.

ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായ അലീഷാ മൂപ്പനും, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും, ഗ്രൂപ്പിന്റെ ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്‌സ് ഹെഡുമായ ടി.ജെ വിൽസൺ, കമ്യൂണിറ്റി ഡവലപ്‌മെന്റ് അഥോറിട്ടിയിലെ (സി.ഡി.എ) സോഷ്യൽ പ്ലാനിങ്ങ് ആൻഡ് ഡവലപ്‌മെന്റ് സെക്ടർ സിഇഒ സഈദ് അൽ തായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത 10 കിലോ മീറ്റർ മാരത്തണിൽ മെഡ് കെയർ ഹോസ്പിറ്റൽസ്, മെഡിക്കൽ സെന്ററുകൾ, ആസ്റ്റർ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, റീട്ടെയിൽ എന്നിവിടങ്ങളിലെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജീവനക്കാർ ഉൾപ്പെടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ നിന്നുളള 3000 അധികം പേരാണ് പങ്കെടുത്തത്.

ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഓടിയെത്തിയ, മെറോക്കോയിൽ നിന്നുളള അബ്ദൽ അലി ഒന്നാം സ്ഥാനവും, മെറോക്കോയിൽ നിന്നും തന്നെയുളള ഇബ്രാഹിം സുലൈമാനി രണ്ടാം സ്ഥാനവും, കെനിയയിൽ നിന്നുളള ഡൊമിനിക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആരോഗ്യം നിലനിർത്തുന്നതിൽ ശാരീരിക വ്യായാമം ഏറെ പ്രധാനമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കും. പൊതുജനങ്ങൾക്കായുള്ള ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ആസ്റ്റർ വോളണ്ടിയേഴ്‌സ് ദുബായിലെ സിഡിഎയുമായി കൈകോർത്ത് സംഘടിപ്പിച്ച സംരംഭമാണ് ബീ യംഗ് അറ്റ് ഹാർട്ട് മാരത്തണെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.