എമ്മാർ പ്രോപ്പർട്ടീസിന് 12 ശതമാനം അറ്റാദായ വളർച്ച

Posted on: August 2, 2016

Emaar-The-Tower-Dubai-Creek

ദുബായ് : എമ്മാർ പ്രോപ്പർട്ടീസിന് നടപ്പു വർഷം ആദ്യത്തെ ആറുമാസക്കാലത്ത് 12 ശതമാനം അറ്റാദായവളർച്ച. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 2,205 ബില്യൺ ദിർഹത്തിൽ (600 മില്യൺ ഡോളർ) നിന്ന് 2,475 ബില്യൺ ദിർഹ (674 മില്യൺ ഡോളർ)മായി വർധിച്ചു. വരുമാനം 6,520 ബില്യൺ ദിർഹത്തിൽ (1,775 ബില്യൺ ഡോളർ) നിന്ന് 11 ശതമാനം വർധിച്ച് 7,257 ബില്യൺ (1.976 ബില്യൺ ഡോളർ) ദിർഹമായി.

എമ്മാറിന്റെ വളർച്ചാതന്ത്രത്തിന്റെ വിജയമാണ് മികച്ച അർധവാർഷിക ഫലങ്ങളെന്ന് എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലാബർ പറഞ്ഞു. ദുബായ് ക്രീക്ക് ഹാർബറിലെ ദി ടവർ, ദുബായ് ഡൗൺടൗണിലെ ദുബായ് ഓപ്പറ, ദുബായ് മാളിന്റെ വികസനം തുടങ്ങിയവ കമ്പനിയുടെ വളർച്ചയിലെ നാഴികക്കല്ലാവുമെന്നും അദേഹം കൂട്ടിച്ചേർത്തു.