എമ്മാർ എന്റർടെയ്ൻമെന്റ് ദുബായിൽ ഡിസ്‌ക്കവറി ചാനൽ സ്‌റ്റോർ തുറന്നു

Posted on: June 2, 2016

Discovery-Channel-Store-dub

ദുബായ് : എമ്മാർ എന്റർടെയ്ൻമെന്റ് ഡിസ്‌ക്കവറി കൺസ്യൂമർ പ്രോഡക്ട്‌സുമായി ചേർന്ന് ദുബായ് മാളിലെ ദുബായ് അക്വേറിയം & അണ്ടർവാട്ടർ സൂ ൽ ഡിസ്‌ക്കവറി ചാനൽ സ്‌റ്റോർ തുറന്നു. ഇരു കമ്പനികളും തമ്മിലുള്ള പുതിയ സഖ്യത്തിന്റെ ഭാഗമായ ലോകത്തിൽ ആദ്യത്തെ ഡിസ്‌ക്കവറി ഷാർക്ക് വീക്കും സംഘടിപ്പിക്കും.

ഡിസ്‌ക്കവറി ചാനൽ, അനിമൽ പ്ലാനറ്റ് എന്നിവ പുറത്തിറക്കിയിട്ടുള്ള പുസ്തകങ്ങൾ, അപ്പാരലുകൾ, ഔട്ട്‌ഡോർ ഗിയർ, സയന്റിഫിക് ടോയ്‌സ്, പ്ലഷ് ടോയ്‌സ്, ഡിവിഡികൾ എന്നിവ ഡിസ്‌ക്കവറി ചാനൽ സ്‌റ്റോറിൽ ലഭ്യമാണ്.

എമ്മാർ പ്രോപ്പർട്ടീസിന്റെ എന്റർടെയ്ൻമെന്റ് സബ്‌സിഡയറിയായ എമ്മാർ എന്റർടെയ്ൻമെന്റ്‌സ് പരിസ്ഥിതിബോധവത്കരണം, സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഫലപ്രദമായ നൂതനമാർഗങ്ങൾ അവലംബിക്കുകയാണെന്ന് സിഇഒ മൈത അൽ ദോസരി പറഞ്ഞു.