അഡ്രസ് ഹോട്ടൽ അഗ്നിബാധ 16 പേർക്ക് പരിക്കേറ്റു

Posted on: January 1, 2016

Address-Hotel-smoke-Bigദുബായ് : അഡ്രസ് ഹോട്ടലിൽ ഉണ്ടായ അഗ്നിബാധയിൽ 16 പേർക്ക് നിസാര പരിക്കേറ്റതായി ദുബായ് പോലീസ് അറിയിച്ചു. ദുരന്തത്തിന് ദൃക്‌സാക്ഷിയായ ഒരാൾക്ക് ഹൃദയാഘാതമുണ്ടായി. പുക ശ്വസിച്ചും തിക്കിലും തിരക്കിലുംപ്പെട്ടാണ് 15 പേർക്ക് പരിക്കേറ്റത്. എല്ലാവരെയും പ്രഥമ ശുശ്രൂഷയ്ക്കു ശേഷം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Address-Hotel-people-runninഒരു ഹെലികോപ് ടറും ഡ്രോണുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. 63 നിലകളുള്ള ഹോട്ടലിലെ അഗ്നിബാധ 75 ശതമാനവും നിയന്ത്രിക്കാൻ കഴിഞ്ഞതായി ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു.