എമാർ മാൾസ് 1.301 ബില്യൺ ദിർഹംസ് ഡിവിഡൻഡ് പ്രഖ്യാപിച്ചു

Posted on: April 20, 2016

Emaar-Malls-AGM-Big

ദുബായ് : എമാർ മാൾസ് 1.301 ബില്യൺ ദിർഹംസ് കാഷ് ഡിവിഡൻഡ് പ്രഖ്യാപിച്ചു. ജിഡിപിയുടെ 30 ശതമാനത്തോളം ദുബായിലെ റീട്ടെയ്ൽ മേഖലയിൽ നിർണായക സാന്നിധ്യമുള്ള എമാർ മാൾസിന്റെ സംഭാവനയാണെന്ന് എമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലാബർ പറഞ്ഞു.

2015 ൽ എമാർ മാൾസ് 1.656 ബില്യൺ ദിർഹംസ് അറ്റാദായം നേടി. വാടകവരുമാനം 2014 ലെ 2.694 ബില്യൺ ദിർഹംസിൽ 11 ശതമാനം വർധിച്ച് 2015 ൽ 2.992 ബില്യൺ ദിർഹംസായി.

തുടർച്ചയായി രണ്ട് വർഷവും 80 ദശലക്ഷം സന്ദർശകരെ ദുബായ് മാൾ സ്വീകരിച്ചു. വികസനത്തിന്റെ ഭാഗമായി ദുബായ് ക്രീക്കിൽ റീട്ടെയ്ൽ ഡിസ്ട്രിക്ട് സ്ഥാപിക്കുമെന്നും മുഹമ്മദ് അലാബർ പറഞ്ഞു. ദുബായ് മാളിനോട് അനുബന്ധിച്ച് പുതിയൊരു ഫാഷൻ അവന്യു സ്ഥാപിക്കും. 10 ലക്ഷം ചതുരശ്രടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ഫാഷൻ അവന്യുവിൽ 150 ഇന്റർനാഷണൽ ബ്രാൻഡുകൾക്ക് വേദിയാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.