എമ്മാറിന്റെ പുതിയ ആഡംബര പാർപ്പിട പദ്ധതി – എമ്മാർ സൗത്ത്

Posted on: September 5, 2016

Emaar-South-Masterplan-Big

ദുബായ് : എമ്മാർ പ്രോപ്പർട്ടീസ് ദുബായിൽ എമ്മാർ സൗത്ത് ആഡംബര പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായ് സൗത്തിൽ ഗ്രേറ്റർ ദുബായ് ഏരിയയിലാണ് ഏഴ് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ മെഗാ റെസിഡൻഷ്യൽ പ്രോജക്ട്. ടൗൺഹൗസുകളും വില്ലകളും അപ്പാർട്ട്‌മെന്റുകളും ഉൾപ്പടെ 15,000 ലേറെ പാർപ്പിടപദ്ധതികളാണ് എമ്മാർ സൗത്തിലുള്ളത്.

18 ഹോൾ ഗോൾഫ് കോഴ്‌സ്, ക്ലബ് ഹൗസ്, കമ്യൂണിറ്റി പാർക്കുകൾ, 3 & 4 സ്റ്റാർ ഹോട്ടലുകൾ, കെ-12 സ്‌കൂൾ തുടങ്ങിയവ എമ്മാർ സൗത്തിന്റെ ഭാഗമായിരിക്കും. അൽമക്തൂം ഇന്റർനാഷണൽ എയർപോർട്ട്, ദുബായ് എക്‌സ്‌പോ 2020 സൈറ്റ് എന്നിവയുടെ സാമീപ്യവും എമ്മാർ സൗത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. നാല് ഘട്ടമായി വികസിപ്പിക്കുന്ന സംയോജിത നഗരപാർപ്പിട പദ്ധതിയാണ് എമ്മാർ സൗത്ത് എന്ന് എമ്മാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അലാബർ പറഞ്ഞു.

എമ്മാർ സൗത്തിന്റെ മാതൃക സിറ്റിസ്‌കേപ് ഗ്ലോബൽ 2016 ലെ എമ്മാർ പവലിയനിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. വൈകാതെ എമ്മാർ സൗത്തിന്റെ ബുക്കിംഗ് ആരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ള പാർപ്പിട പദ്ധതിയിൽ നിക്ഷേപിക്കാനുള്ള സുവർണാവരസമാണിതെന്ന് മുഹമ്മദ് അലാബർ ചൂണ്ടിക്കാട്ടി.