കുവൈറ്റ് ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിന് അംഗീകാരം നല്‍കി

Posted on: July 11, 2020


കുവൈറ്റ് സിറ്റി: ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിനു അംഗീകാരം നല്‍കിയതായി കുവൈറ്റ് 
ആഭ്യന്തരമന്ത്രി അനസ് അല്‍ സാലിഹ്. ഇതോടെ പോലീസ് പരിശോധകള്‍ക്കും സര്‍ക്കാര്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും ഡിജിറ്റല്‍ സിവില്‍ ഐഡി ഉപയോഗിക്കുവാന്‍ സാധിക്കും.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ സംവിധാനം വഴിയാണ് ഡിജിറ്റല്‍ സിവില്‍ ഐഡി സ്വന്തമാക്കേണ്ടത്. ആന്‍ഡ്രോയഡ് പ്ലാറ്റ്‌ഫോമിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലും ആപ്പുകള്‍ ലഭ്യമാണ്. സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്താണ് ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിന് അംഗീകാരം നല്‍കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മൈ ഐഡി മൊബൈല്‍ ആപ്പ് വഴി ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡ് എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഇടപാടുകളിലും ഉപയോഗിക്കാന്‍ സാധിക്കും. കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന് കീഴില്‍ ലഭ്യമായ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കാലഹരണപ്പെട്ട സിവില്‍ ഐഡി കാര്‍ഡ് പുതുക്കണമെന്നും അധികൃതര്‍ അറിയിച്ചു .