ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റിൽ വിലക്ക്

Posted on: March 7, 2020

കുവൈറ്റ് : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് കുവൈറ്റ് ഒരാഴ്ച വിലക്ക് ഏർപ്പെടുത്തി. ഇതേ തുടർന്ന് കുവൈറ്റിലേക്ക് പോകാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ 170 പേരെ തിരിച്ചയച്ചു.

ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് വിലക്ക്. കുവൈറ്റിലേക്ക് വരുന്നവർ കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന ഉത്തരവ് ഇന്നലെ പിൻവലിച്ചിരുന്നു.

ഇറ്റലിയിൽ കോവിഡ് 19 മരണം 200 കവിഞ്ഞു. ലോകത്തെ 89 രാജ്യങ്ങളിൽ കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മരണസംഖ്യ 3461 ആയി.