കുവൈത്ത് ഗള്‍ഫ് മേഖലയിലെ മൂന്നാമത്തെ ധനിക രാജ്യം

Posted on: October 28, 2019

കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ധനിക രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് മൂന്നാമത്. സൗദി അറേബ്യയാണ് മുന്‍പന്തിയില്‍ യൂഎഇ.രണ്ടാമതും, ഖത്തര്‍ നാലാം സ്ഥാനത്തുമാണ്. കുവൈത്തിന്റെ വാര്‍ഷിക സമ്പത്ത് 2019 പകുതിയോടെ 405 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ വാര്‍ഷിമിത് 390 ബില്യണ്‍ ഡോളറായിരുന്നു. അതായത് 15% വളര്‍ച്ചയോടെ 60 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.

അതായത് കുവൈത്ത് സ്വദേശികളാണ് ജി സി സി രാജ്യങ്ങള്‍ക്കിടയിലെ ധനികരുടെ പട്ടികയില്‍ രണ്ടാമത്. പ്രഥമ സ്ഥാനത്തു ഖത്തര്‍ പൗരന്മാരാണ് മൂന്നാമത് യൂ എ ഇ പൗരരും നാലാമത് സൗദി പൗരന്മാരുമാണ്

അതേസമയം കുവൈത്തില്‍ 63000 കോടീശ്വരന്മാരാണുള്ളത്. അവരില്‍ 59000 കുവൈത്തികള്‍ക്കും 1 മുതല്‍ 5 മില്യണ്‍ ഡോളര്‍ സമ്പത്തുള്ളവരാണ് എന്നാണ് സ്വിസ്സ് റിസേര്‍ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS: Kuwait |