ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റിലെ ഫിന്‍ഡാസില്‍ 32-ാമത്തെ ശാഖ തുറന്നു

Posted on: April 20, 2023

 

കൊച്ചി : ആഗോള തലത്തില്‍ കറന്‍സി വിനിമയത്തിന് വേണ്ടി ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്‌ചേഞ്ചിന്റെ കുവൈറ്റിലെ 32 മത് ശാഖപ്രവര്‍ത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫിന്‍ഡാസില്‍ ആരംഭിച്ച ശാഖ ലുലുഫിനാല്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സിന്റെ ആഗോള തലത്തിലെ278 ശാഖയുമാണ് കുവൈറ്റിലെ ഫിന്‍ഡാസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.

കുവൈറ്റിലുള്ളവര്‍ക്കും, അവിടെ ജോലി ചെയ്യുന്നപ്രവാസികള്‍ക്കും, ഒരു രാജ്യത്ത് നിന്നും മറ്റ് രാജ്യത്തേക്ക് പണം അയക്കുവാനും, കറന്‍സികള്‍ കൈകാര്യം ചെയ്യുവാനും വേണ്ടിയുള്ള സേവനമാണ് ലുലു എക്‌സ്‌ചേഞ്ച് വഴി പ്രധാനമായും സൗകര്യം ഒരുക്കുന്നത്. കുവൈറ്റിലെ പൗരന്മാര്‍ക്കും, അവിടെ ബിസിനസ് പരമായും, ജോലി സംബന്ധമായും ഇടപഴകുന്നവര്‍ക്കും ലുലു എക്‌സ്‌ചേഞ്ചിന്റെ സേവനം സഹായകരമാകും.

ലുലു എക്‌സ്‌ചേഞ്ചിന്റെ പ്രധാനവിപണിയായ കുവൈറ്റില്‍ 278 മത്തെശാഖ തുറക്കാനായത് സന്തോഷകരമാണെന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്ത ലുലു ഫിനാന്‍ഷ്യല്‍ ഹോല്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അദീബ് അഹമ്മദ് പറഞ്ഞു.

കമ്പനിയുടെ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ ആപ്പായ ലുലു മണി, മികച്ച സുരക്ഷാ സൗകര്യമുള്ളതും, ഉയര്‍ന്ന റേറ്റിംഗ്  ഉള്ളതുമായ ആപ്പാണ്. അത് ഉപയോഗിച്ച് ലളിത മായി പണമിടപാടുകള്‍ നടത്താനും സാധിക്കും.

TAGS: Lulu Exchange |