ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഭക്ഷ്യോത്സവം

Posted on: January 27, 2021

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഭക്ഷ്യോത്സവം തുടങ്ങി. അല്‍ റായിയില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

26 വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഭക്ഷ്യോത്സവം കുവൈറ്റ്ല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എല്ലാ ബ്രാഞ്ചുകളിലും ഉണ്ടാകും. ഈ കാലയളവില്‍ ഇന്ത്യന്‍ ബാന്‍ഡ് ഉത്പന്നങ്ങള്‍, ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് പ്രത്യേക ഓഫറുകള്‍ ഉണ്ടാകും.

ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സ്മാരകങ്ങളുടെ കട്ടൗട്ടുകളും മറ്റും മേളയോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷണവസ്തുക്കള്‍ വില്ക്കുന്ന പ്രത്യേക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്.