ലുലു എക്‌സ്‌ചേഞ്ചില്‍ സെന്റ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് ക്യാമ്പയിന്‍

Posted on: November 24, 2020

കുവൈറ്റ് സിറ്റി : ലുലു എക്‌സ്‌ചേഞ്ചില്‍ സെന്റ് സ്മാര്‍ട്ട്, വിന്‍ സ്മാര്‍ട്ട് ക്യാമ്പയിന് തുടക്കമായി. മൂന്നുമാസം നീളുന്ന ക്യാമ്പയിന്‍ കാലത്ത് ലുലുഎക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളിലോ ലുലു മണി മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ പണമിടപാട് നടത്തുന്നവരില്‍നിന്ന് നറുക്കെടുത്ത് തിരഞ്ഞെടുക്കപ്പെടുന്ന
വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.

ഒന്നാം സമ്മാനം പ്രോസ്മാര്‍ട്ട് ഡിവൈസ് (മൂന്നുപേര്‍ക്ക്), 13 പേര്‍ക്ക് എഫോണ്‍ 11 പ്രോ, 26 പേര്‍ക്ക് ആപ്പിള്‍ വാച്ച്, 91 പേര്‍ക്ക് പത്ത് ദീനാറിന്റെ ലുലു ഷോപ്പിംഗ് വൗച്ചര്‍ എന്നിങ്ങനെ ലഭിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെയാണ് ക്യാമ്പയിന്‍.

13 ആഴ്ചകളിലായാണ് നറുക്കെടുപ്പ്. ലുലു മണി ആപ്പ് വഴി ഇടപാട് നടത്തുന്നവര്‍ക്ക് രണ്ട് നറുക്ക് ലഭിക്കുന്നതിനാല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യത ഇരട്ടിയാണ്. എത്ര കുറഞ്ഞ തുകയുടെ ഇടപാടിനും സമ്മാന പദ്ധതിയില്‍ പങ്കാളിത്തം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ലുലുഎക്‌സ്‌ചേഞ്ചിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.