ഫ്ളൈ ദുബായ് വിമാന സര്‍വീസുകള്‍ കുവൈത്ത് സാദ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് മാറ്റുന്നു

Posted on: December 9, 2019

കുവൈത്ത് സിറ്റി : ഫ്ളൈ ദുബൈ വിമാന സര്‍വീസുകള്‍ കുവൈത്തിലെ സാദ് അബ്ദുള്ള വിമാനത്താവളത്തിലേക്ക് മാറ്റുന്നു. ഫ്ളൈ ദുബായ് വിമാനങ്ങളുടെ പ്രവര്‍ത്തനം ഡിസംബര്‍ 15 മുതല്‍ കുവൈത്ത് സഅദ് അബ്ദുല്ല വിമാന താവളത്തില്‍ നിന്നും, അതായത് ടെര്‍മ്മിനല്‍ 3 ല്‍ നിന്നും, കുവൈത്ത് അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ടെര്‍മ്മിനല്‍ 1 ലേക്ക് മാറ്റുന്നു. ഇത് പ്രകാരം സഅദ് അബ്ദുല്ല വിമാനത്താവളത്തിലേക്കുള്ള ഫ്ളൈ ദുബൈയുടെ അവസാന വിമാനം ഡിസംബര്‍ 14 നു കുവൈത്ത് സമയം കാലത്ത് 10.35 നു ഇറങ്ങുകയും ടെര്‍മ്മിനല്‍ 3 ല്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 15 നു കാലത്ത് 8.35 നു പറന്നുയരുകയും ചെയ്യും.

ഇതനുസരിച്ചു യാത്രക്കാര്‍ക്ക് ടെര്‍മ്മിനല്‍ 1 ലെ സോണ്‍ 4 ല്‍ ചെക്കിംഗ് ചെയ്യാന്‍ അനുവദിക്കുമെന്നും ഫ്ളൈ ദുബൈ എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

TAGS: Flydubai |