ക്രാബിയിലേക്കും യാങ്കോണിലേക്കും ഫ്‌ളൈദുബായ് സര്‍വീസ്

Posted on: August 12, 2019

കൊച്ചി : തായ്‌ലണ്ടിലെ ക്രാബി, മ്യാന്‍മാറിലെ യാങ്കോണ്‍ എന്നിവിടങ്ങളിലേക്ക് ഫ്‌ളൈദുബായ് സര്‍വീസുകളരംഭിക്കുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ടിലെ ടെര്‍മിനല്‍ മൂന്നില്‍(ഡിഎക്‌സ്ബി) നിന്ന് ഡിസംബര്‍ 10ന് ഈ സര്‍വീസുകള്‍ക്ക് തുടക്കമാകും.

വിനോദസഞ്ചാര കേന്ദ്രമായ ക്രാബിക്ക് സമീപമാണ് മലേഷ്യയും സിങ്കപ്പുരും എന്ന
പ്രത്യേകതയുണ്ട്. മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോ ബുദ്ധക്ഷേത്രങ്ങള്‍ക്കും പുരാതന ശില്‍പങ്ങള്‍ക്കും പേരു കേട്ടതാണ്.

TAGS: Flydubai |