ഫ്‌ളൈ ദുബായ് 34 സർവീസുകൾ ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിലേക്ക് മാറ്റുന്നു

Posted on: March 25, 2022

ദുബായ് : ഒരു വിഭാഗം ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വരുന്ന മേയ് 9 മുതല്‍ ജൂണ്‍ 22 വരെ ദുബായ്
വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ നിന്നുസര്‍വീസ് നടത്തും.

ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ വടക്കേ റണ്‍വേയുടെ നവീകരണ ജോലികള്‍ ഈ കാലയളവില്‍ നടക്കുന്നതു കൊണ്ടാണ് കുറേ ഫ്‌ളെറ്റുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുന്നത്. കൊച്ചിയും കോഴിക്കോടും അടക്കം 34 കേന്ദങ്ങളിലേക്കുള്ള ഫ്‌ളെറ്റുകളാണ് വേള്‍ഡ് സെന്‍ട്രലി
ലേക്ക് മാറുക.

വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുന്ന 34-ല്‍ കാഠ്മണ്ഡ, ഖാര്‍ത്തും, അലക്‌സാന്‍ഡ്രിയ, എന്റെ ബെ, മഷാദ് എന്നിവിടങ്ങളിലേക്ക് ദുബായ് ഇന്റര്‍നാഷണലില്‍ നിന്നും സര്‍വീസുണ്ടായിരിക്കുന്നതാണന്ന് ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ് അല്‍ ഘയ്ത് പറഞ്ഞു.

TAGS: Flydubai |