നിലപാട് കടുപ്പിച്ച് ഉമ്മൻ ചാണ്ടി

Posted on: April 2, 2016

Oommen-Chandy-2016-Big

ന്യൂഡൽഹി : മന്ത്രിമാരെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് തയാറല്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അടൂർ പ്രകാശിനെയും കെ. ബാബുവിനെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നതിനിടെയാണ് ഉമ്മൻ ചാണ്ടി നിലപാട് കടുപ്പിച്ചത്.

എങ്കിൽ താനും മത്സരരംഗത്ത് നിന്ന് മാറി നിൽക്കാം. സുധീരൻ മത്സരിക്കട്ടെ. താൻ പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തിക്കൊള്ളാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.