യുഡിഎഫ് വിജയം നേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Posted on: May 16, 2016

P.-K.-Kunhalikutty-Big

മലപ്പുറം : യുഡിഎഫ് വിജയം കൈവരിക്കുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിന് നെഗറ്റീവ് ഫാക്ടർ ഇല്ല. വികസനവും കരുതലുമാണ് എല്ലാവരും ചർച്ച ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് ഒപ്പം പാണക്കാട് എൽപി സ്‌കൂളിൽ പി. കെ. കുഞ്ഞാലിക്കുട്ടി വോട്ടുരേഖപ്പെടുത്തി.