എം. കെ. രാഘവന് 38,375 വോട്ടുകളുടെ ലീഡ് ; പ്രദീപ്കുമാറിന് തിരിച്ചടി

Posted on: May 23, 2019

കോഴിക്കോട് : കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ എം. കെ. രാഘവന് 38,375 വോട്ടുകളുടെ ലീഡ്. തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നു വന്ന ഒളിക്യാമറ വിവാദം വോട്ടിംഗിൽ പ്രതിഫലിച്ചില്ല.

എൽഡിഎഫ് സ്ഥാനാർത്ഥി എ. പ്രദീപ്കുമാർ എംഎൽഎ ക്ക് ഇടതു കേന്ദ്രങ്ങളിൽ തിരിച്ചടി നേരിട്ടു. ബിജെപി സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബു മൂന്നാം സ്ഥാനത്തായി.