രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ; സെപ്റ്റംബർ ആറുവരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

Posted on: August 31, 2020

ന്യൂഡൽഹി / തിരുവനന്തപുരം : മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ആദരസൂചകമായി രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം. സെപ്റ്റംബർ ആറുവരെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ദേശീയ ദുഃഖാചരണത്തിന്റെ ഭാഗമായി കേരളത്തിലും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. ഈ ദിവസങ്ങളിൽ ഔദ്യോഗികമായ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.