ഇന്ത്യ 2015 ൽ 7.3 ശതമാനം വളർച്ച നേടുമെന്ന് മൂഡീസ്

Posted on: April 17, 2015

MOODYS-big

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2015 ൽ 7.3 ശതമാനം വളർച്ച നേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ മൂഡീസ് വ്യക്തമാക്കി. 2014 ൽ 7.2 ശതമാനമായിരുന്നു വളർച്ച. പലിശനിരക്കിൽ കുറവ് വരുത്തിയത് സ്വകാര്യമേഖലയ്ക്ക് ഗുണകരമാകും. മുൻ ക്വാർട്ടറുകളിൽ നിന്നും വ്യത്യസ്തമായി മാന്ദ്യം കുറയുന്നതും ആഭ്യന്തരവിപണിയിൽ ഡിമാൻഡ് ഉയരുന്നതും രാജ്യത്തെ 7.3 ശതമാനം ജിഡിപി വളർച്ചയിലേക്കു നയിക്കുമെന്ന് മൂഡീസ് വിലയിരുത്തി.

നേരത്തെ ഐഎംഎഫ് 2015-16 ൽ ഇന്ത്യ 7.5 ശതമാനം വളർച്ചനേടുമെന്ന് വിലയിരുത്തിയിരുന്നു. നയപരമായ തീരുമാനങ്ങളും കുറഞ്ഞ ഇന്ധനവിലയും വളർച്ചയെ സഹായിക്കുമെന്നാണ് ഐഎംഎഫിന്റെ കണക്കുകൂട്ടൽ. ലോകബാങ്കും നേരത്ത ലോകബാങ്കും സമാനമായ ജിഡിപി വളർച്ച പ്രവചിച്ചിരുന്നു. ഓഹരിവില്പന വഴി 2015-16 ൽ 70,000 കോടി രൂപ നേടാനാണ് ഗവൺമെന്റ് ലക്ഷ്യമിട്ടിട്ടുള്ളത.്‌