ഇന്ത്യ 8.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്

Posted on: October 8, 2021

 

 

മുംബൈ : നടപ്പു ധനകാര്യവര്‍ഷം ഇന്ത്യ 8.3 ശതമാനം സാമ്പത്തിക വളര്‍ച്ച(ജിഡിപി) കൈവരിക്കുമെന്ന് ലോക ബാങ്ക്. രാജ്യത്ത് പൊതുനിക്ഷേപം കൂടുകയാണെന്നും നിര്‍മാണ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അനുകൂല്യങ്ങളും മറ്റും ഏറെ ഗുണംചെയ്യുന്നുണ്ടെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയു ”നിഷ്‌ക്രിയ ആസ്തികള്‍ കുടുന്നതും മൂന്നാം കോവിഡ് തരംഗത്തിനുള്ള സാധ്യതയും ഇന്ത്യക്ക് വെല്ലുവിളിയായേക്കാം. എന്നാല്‍, സര്‍ക്കാര്‍ നടപ്പിലാക്കുന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി നിഷ്‌ക്രിയ ആസ് തികളുടെ ദോഷഫലം കാര്യമായി ബാധിക്കുന്നില്ല.

വാകസിന്‍ വിതരണ്ണം ലക്ഷ്യപ്രാപ്തിയിലെത്തിയാല്‍ മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഇന്ത്യക്കുനേരിടാവുന്നതേയുള്ളു” -ലോകബാങ്ക് ദക്ഷിണേഷ്യന്‍ വിഭാഗംമുഖ്യ സാമ്പത്തിക വിദഗ്ധന്‍ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. ആര്‍ബിഐ 9.5 ശതമാനം ജിഡിപി വളര്‍ച്ചയാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.

 

TAGS: World Bank |