ഇന്ത്യ 8.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്

Posted on: June 9, 2021

മുംബൈ : ഇന്ത്യയുടെ ജിഡിപി നടപ്പ് സാമ്പത്തിക വര്‍ഷം 8.3 ശതമാനം വളര്‍ച്ചനേടുമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. നേരത്തെ 10.1 ശതമാനം വളര്‍ച്ചയായിരുന്നു ലോക ബാങ്ക് പതീക്ഷിച്ചിരുന്നത്.

ഇന്ത്യയുടെ സാമ്പത്തിക രംഗം തിരിച്ചുവരവിലായിരിക്കെയാണ് രണ്ടാംകോവിഡ് തരംഗം രൂക്ഷമായത്. ഇതോടെ രാജ്യത്തെ നിക്ഷേപരംഗം മുരടിപ്പിലാണ്. ആളുകളുടെ ഉപഭോഗത്തിലും വലിയ കുറവുണ്ടായിരിക്കുന്നു. എങ്കിലും ഒന്നാം തരംഗത്തില്‍ നിന്ന് കരകയറിതുപോലെ അതിവേഗം ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചവരും. ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.