എയര്‍ ഏഷ്യ പ്രൊമോഷണല്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

Posted on: November 21, 2023

തിരുവനന്തപുരം : ഏഷ്യയിലും ഏഷ്യാ പസഫിക്കിലും ഉടനീളമുള്ള 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാരെ ബന്ധിപ്പിച്ചു കൊണ്ട് എയര്‍ ഏഷ്യ ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു.

ഇന്ത്യയില്‍ നിന്ന് തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ എയര്‍ ഏഷ്യയ്ക്ക് ഉണ്ട്. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍എയര്‍ഏഷ്യയിലൂടെ ക്വാലാലംപൂര്‍, ബാങ്കോക്ക്, ബാലി, ഫൂക്കറ്റ്, സിഡ്‌നിതുടങ്ങിയ സ്ഥലങ്ങളിലേക്കു കുറഞ്ഞ ചെലവില്‍യാത്ര ചെയ്യാന്‍ ഇപ്പോള്‍ബുക്ക് ചെയ്യാം.

നവംബര്‍ 26 വരെ വെബ്‌സൈറ്റിലും എയര്‍ ഏഷ്യ സൂപ്പര്‍ആപ്പിലും ബുക്കിങ്ങിന് പ്രമോഷണല്‍ നിരക്കുകള്‍ ലഭ്യമാണ്.

TAGS: Air Asia |