എയര്‍ ഏഷ്യ തലസ്ഥാനത്ത് നിന്നും ക്വാലാലംപൂരിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു

Posted on: November 22, 2023

തിരുവനന്തപുരം : തലസ്ഥാനത്ത് നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഏഷ്യ. കേരളത്തില്‍ നിന്നുള്ള എയര്‍ലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. പുതിയ റൂട്ട് 2024 ഫെബ്രുവരി 21ന് ആരംഭിക്കും.

ആഴ്ചയില്‍ നാല് തവണയാകും സര്‍വീസ് ഉണ്ടാവുക. ഇന്നുമുതല്‍ 2024 ഒക്‌റ്റോബര്‍ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓള്‍ ഇന്‍ വണ്‍വെയില്‍ 4,999 രൂപയാണ് എയര്‍ഏഷ്യ വാഗ്ദാനം ചെയ്യുന്നത്. 2024 ഫെബ്രുവരി 21 മുതല്‍ 2025 മാര്‍ച്ച് 19 വരെയുള്ള യാത്രകള്‍ക്ക് സൗജന്യ 20 കിലോ ചെക്ക്ഇന്‍ ബാഗേജ് ഉള്‍പ്പെടെയാണ് ഈ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എയര്‍ ഏഷ്യ സൂപ്പര്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നിലവില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്. 2008ല്‍ തിരുച്ചിറപ്പള്ളി-ക്വലാലംപൂര്‍ റൂട്ട് ആദ്യ റൂട്ടായി രാജ്യത്തേക്കുള്ള വിമാന സര്‍വീസ് ആരംഭിച്ചതു മുതല്‍ എയര്‍ ഏഷ്യ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ദീര്‍ഘനാളായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ പുതിയ കണക്റ്റിവിറ്റിയുടെ സമാരംഭം ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്കുള്ളഎയര്‍ലൈനിന്റെ ഒമ്പതാമത്തെ റൂട്ടിനെ അടയാളപ്പെടുത്തും.

ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് എയര്‍ ഏഷ്യ മലേഷ്യ (എകെ)- ചെന്നെ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്,കൊച്ചി, ബംഗളൂരു, കൊല്‍ക്കത്തെ വഴി ആറ് നേരിട്ടുള്ള റൂട്ടുകളും വടക്കേ ഇന്ത്യയില്‍ അമൃത്സര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഏഷ്യ എക്‌സ് (ഡി 7) വഴി രണ്ട് നേരിട്ടുള്ള റൂട്ടുകളും മലേഷ്യയ്ക്ക് സര്‍വീസ് നടത്തുന്നുണ്ട്.

TAGS: Air Asia |