സിയാലിന് 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന ലാഭം

Posted on: June 27, 2023

കൊച്ചി : ഇന്ത്യന്‍ വ്യോമയാനരംഗത്ത് കോവിഡ് അനന്തര കാലഘട്ടത്തില്‍ വികസനത്തിന്റെ പുതിയ
പാതകള്‍ തുറന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) 25 വര്‍ഷത്തിനിടയി
ലെ ഏറ്റവും ഉയര്‍ന്ന ലാഭം നേടി.

2022-23 ല്‍ 521.50 കോടി രൂപ പ്രവര്‍ത്തനലാഭവും 267.17 കോടി രൂപ അറ്റാദായവും നേടി. നിക്ഷേപക
ര്‍ക്ക് 35 ശതമാനം റെക്കോഡ് ലാഭവിഹിതം നല്‍കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷ
തയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു.

കോവിഡിന്റെ പ്രത്യാഘാതത്തില്‍ 2020-21 ല്‍ 85.10 കോടി രൂപ നഷ്ടം സിയാലിന് നേരിട്ടിരുന്നു. കോവിഡ് അനന്തരം നടപ്പാക്കിയ സാമ്പത്തിക, പ്രവര്‍ത്തന പുനഃക്രമീകരണ നടപടികളുടെ ഫലമായി 2021-22ല്‍ 22.45 കോടി ലാഭം നേടി. കോവിഡ് അനന്തര വര്‍ഷത്തില്‍ ലാഭം നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമായിരുന്നു സിയാല്‍.

പുതിയ വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യംകണ്ടതോടെ 2021-22 ല്‍
കമ്പനിയുടെ മൊത്തവരുമാനം 418.69 കോടിയായി. 2022-23ല്‍ മൊത്തവരുമാനം 770.90 കോടി
യായും ഉയര്‍ന്നു. തേയ്മാനച്ചെലവ്, നികുതി, പലിശ തുടങ്ങിയവ ഉള്‍പ്പടെ സിയാല്‍ നേടിയ പ്രവനനലാഭം 521.50 കോടിയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടിയും. കഴിഞ്ഞ സാമ്പത്തികവര്‍ഷം സിയാലിലെ യാത്രക്കരുടെ എണ്ണം 89.29 ലക്ഷമാണ്.

TAGS: Cial |