കേരള ബാങ്ക് 100 ദിന തൊഴിൽദാന പദ്ധതിയിൽ 222.54 കോടി രൂപ വായ്പ നൽകി

Posted on: January 21, 2021

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാംഘട്ട 100 ദിന തൊഴില്‍ദാന പദ്ധതി പ്രകാരം 10,453 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 222.54 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ടെന്ന് കേരള ബാങ്ക് അധികൃതര്‍.

ബാങ്കിന്റെ 769 ശാഖകള്‍ വഴി നല്‍കിയ ചെറുകിട സംരംഭ വായ്പകളായ കേരള ബാങ്ക് മിത, കേരള ബാങ്ക് സുവിധ, ദീര്‍ഘകാല കൃഷിവായ്കള്‍, പ്രവാസികള്‍ക്കായുള്ള പ്രവാസി കിരണ്‍, പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്കായി സ്വയംസഹായ സംഘങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും നല്‍കിയ വായ്പകള്‍ എന്നിവയിലൂടെയാണു 13 ജില്ലകളില്‍ 10,453 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചത്. മലപ്പുറം കേരള ബാങ്കിന്റെ ഭാഗമായിട്ടില്ല. രണ്ടാംഘട്ട 100 ദിന തൊഴില്‍ദാന പദ്ധതിയുടെ അപേക്ഷകള്‍ കേരള ബാങ്ക് ശാഖകളില്‍ ലഭിക്കും.

TAGS: Kerala Bank |