നൂല്‍ നിര്‍മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സിനെ റിലയന്‍സ് ഏറ്റെടുത്തു

Posted on: September 12, 2022

മുംബൈ : പോളിസ്റ്റര്‍ ചിപ്പ്, നൂല്‍ നിര്‍മാതാക്കളായ ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സ് ലിമിറ്റഡ് ഏറ്റെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 1,592കോടി രൂപയ്ക്കാണ് റിലയന്‍സ് കമ്പനിയെ ഏറ്റെടുത്തത്. ഇടപാട് പൂര്‍ത്തിയാക്കിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് അറിയിച്ചു.

റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ് (മുന്‍പ് റിലയന്‍സ് പെട്രോളിയം റീട്ടെയ്ല്‍ ലിമിറ്റഡ്) എന്ന പേര് മാറ്റത്തിന് കീഴിലാണ് ഏറ്റെടുപ്പ്, റിലയന്‍സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡ്. ശുഭലക്ഷ്മി പോളിസ്റ്റേഴ്‌സ് ലിമിറ്റഡ് (എസ്പിഎല്‍), ശുഭലക്ഷ്മി പോളിടെ
ക്‌സ് ലിമിറ്റഡ് (എസ്പിടെക്‌സ്) എന്നിവയുടെ പോളിസ്റ്റര്‍ ബിസിനസാണ് ഇനി മുതല്‍ റിലയന്‍സ് പോളിസ്റ്റര്‍ ലിമിറ്റഡിന് കീഴിലാവുക.

 

TAGS: Reliance |