വയകോം 18ന്റെ 13 ശതമാനം ഓഹരി റിലയന്‍സിന് കൈമാറും

Posted on: March 15, 2024

ന്യൂഡല്‍ഹി : പാരാമൗണ്ട് ഗ്ലോബലിന്റെ കൈവശമുള്ള വയകോം 18ന്റെ 13 ശതമാനം ഓഹരി റിലയന്‍സിന് കൈമാറും. 4,286കോടി രൂപയുടേതാണ് ഇടപാട്.

റിലയന്‍സ്-ഡിസ്‌നി ലയനത്തിന്റെ ഭാഗമായാണിത്. ഇതോടെ വയകോം18ല്‍ റിലയന്‍സിനുള്ള ഓഹരിപങ്കാളിത്തം 70.49 ശതമാനമായി ഉയരും.

TAGS: Paramount | Reliance |