10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി റിലയന്‍സ്

Posted on: April 23, 2024

മുംബൈ : മാര്‍ച്ചില്‍ അവസാനിച്ച അവസാന ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 18,951 കോടിരൂപ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 19,299 കോടിയായിരുന്നു. പ്രവര്‍ത്തനവരുമാനം 11 ശതമാനം കൂടി 2.64 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി റെക്കോര്‍ഡ് അറ്റാദായമായ 69,621 കോടി രൂപ നേടി. മുന്‍വര്‍ഷം 66,702 കോടിയായിരുന്നു.

10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിലയന്‍സ് സ്വന്തമാക്കി. വിറ്റുവരവ് 2.6 ശതമാനം വര്‍ധിച്ചു. മുന്‍വര്‍ഷം 9.74 ലക്ഷം കോടിയായിരുന്നു വിറ്റുവരവ്.

 

 

TAGS: Reliance |