രാജ്യാന്ത വിമാന സർവീസുകൾ 27 മുതൽ ആരംഭിക്കും

Posted on: March 9, 2022

ന്യൂഡല്‍ഹി : സമയക്രമം പാലിച്ചുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മാര്‍ച്ച് 27 ന് പുനരാരംഭിക്കും.
കോവിഡിന്റെ ഒന്നാം തരംഗം ഉണ്ടായപ്പോള്‍ 2020 മാര്‍ച്ച് 23നാണ് ഇന്ത്യ അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന സര്‍വീസ് നിര്‍ത്തിയത.് വന്ദേ ഭാരത് മിഷന്‍ പ്രകാരവും വിവിധ രാജ്യങ്ങളുമായി ഉപയകക്ഷി ധാരണകള്‍ ഉണ്ടാക്കിയും പിന്നീട് സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ തുടങ്ങി.

ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ്. സമയക്രമം പാലിച്ച് ഉള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത് നിലവിലെ സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ മാര്‍ച്ച് 26 ന് അര്‍ധരാത്രിയോടെ അവസാനിക്കും.

വ്യോമയാന മേഖലയില്‍ ഉള്ളവരുമായി നടത്തിയ കൂടിയാലോചനയുടെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം എന്ന് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. വ്യോമയാന മേഖലയിലെ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ആരോഗ്യമന്ത്രാലയം ഫെബ്രുവരി 10 ന് പുറത്തിറങ്ങിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിമാനസര്‍വീസുകള്‍ എന്ന് വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു .

 

TAGS: AirIndia |