എയർഇന്ത്യ നിഷ്‌ക്രിയ ആസ്തികളിൽ നിന്ന് 5,000 കോടി സമാഹരിക്കും

Posted on: December 5, 2014

AirIndia-Colony-Big

എയർഇന്ത്യ നിഷ്‌ക്രിയ ആസ്തികളിൽ നിന്ന് പത്തു വർഷത്തിനുള്ളിൽ 5,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് നാഷണൽ ബിൽഡിംഗ്‌സ് കൺസ്ട്രക്ഷൻ കോർപറേഷനുമായി (എൻബിസിസി) ധാരണാപത്രം ഒപ്പുവച്ചു. മൂന്നു തരത്തിലുള്ള ഭൂവികസനമാണ് എയർഇന്ത്യ ലക്ഷ്യമിടുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 106 വസ്തുവകകളാണ് എയർഇന്ത്യയ്ക്കുള്ളത്. ഇവയിൽ ഏതാനും ചിലതു മാത്രം ലീസിന് നൽകിയിട്ടുണ്ട്. ശേഷിക്കുന്നവ വികസിപ്പിച്ച് പണം കണ്ടെത്താനാണ് എയർഇന്ത്യ ആലോചിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ്ഡയറക്ടറുമായ രോഹിത് നന്ദൻ പറഞ്ഞു.

മുംബൈയിലെ ബാബ ഖാരാക് സിംഗ് മാർഗിലും സ്റ്റെർലിംഗ് അപ്പാർട്ട്‌മെന്റ്‌സിലും കോൽക്കത്തയിലെ എയർഇന്ത്യ കോളനിയിലും കോയമ്പത്തൂർ സൗരിപാളയത്തും ചെന്നൈയിലുമുള്ള വസ്തുക്കളാണ് ആദ്യം കൈയൊഴിയാൻ ആലോചിക്കുന്നത്.