എയർ ഇന്ത്യ സ്വകാര്യവത്കരണം : ടാറ്റായും സ്‌പൈസ്‌ജെറ്റും അവസാനറൗണ്ടിൽ

Posted on: March 9, 2021

മുംബൈ: എയര്‍ ഇന്ത്യയ്ക്കായി ലഭിച്ച താത്പര്യപത്രങ്ങളില്‍ അവസാനഘട്ടത്തില്‍ പരിഗണിക്കുന്നത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റും സമര്‍പ്പിച്ച പദ്ധതികള്‍മാത്രമെന്ന് സൂചന. മറ്റു താത്പര്യപത്രങ്ങള്‍ തള്ളിയതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.

എയര്‍ ഇന്ത്യ കൈമാറ്റത്തിനായി നിയോഗിച്ചിട്ടുള്ള ഉപദേശക സ്ഥാപനം രണ്ടു താത്പര്യപത്രങ്ങളുമായി മുന്നോട്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. താത്പര്യപത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീക്കുന്നതിനായി ഇവരുമായി ബന്ധപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് തൃപ്തികരമായ വിശദീകരണം ലഭിച്ചശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

TAGS: AirIndia |