എയര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി കോണ്‍ടാക്ട് സെന്ററുകള്‍ ആരംഭിച്ചു

Posted on: April 13, 2024

ന്യൂഡല്‍ഹി : ഈജിപ്തിലെ കയ്‌റോ, മലേഷ്യയിലെ ക്വാലലംപുര്‍ ഉള്‍പ്പെടെ 5 കേന്ദ്രങ്ങളില്‍ എയര്‍ ഇന്ത്യ ഉപയോക്താക്കള്‍ക്കായി കോണ്‍ടാക്ട് സെന്ററുകള്‍ ആരംഭിച്ചു.

മുംബൈ, നോയിഡ, ബെംഗളൂരു എന്നിവയാണ് മറ്റു കേന്ദ്രങ്ങള്‍. കലിഫോര്‍ണിയ ആസ്ഥാനമായ ഉപഭോക്തൃ സേവന സ്ഥാപനമായ കോണ്‍സെന്‍ട്രിക്‌സുമായി ചേര്‍ന്നാണ് മുംബൈ, കയ്‌റോ, ക്വാലലംപുര്‍ എന്നിവിടങ്ങളിലെ കോണ്‍ടാക്ട് സെന്ററുകളുടെ പ്രവര്‍ത്തനം. രാജ്യാന്തര യാത്രക്കാര്‍ക്കു വേണ്ടിയുള്ള പ്രീമിയം സേവനങ്ങളാണ് ഇവിടെ ലഭ്യമാക്കുക.

 

TAGS: AirIndia |