എയർഇന്ത്യ കെയ്‌റോ, ടെഹ്‌റാൻ ഓഫീസുകൾ അടച്ചുട്ടും

Posted on: March 4, 2015

AirIndia-booking-Office-big

ന്യൂഡൽഹി : സർവീസ് ഇല്ലാത്ത നഗരങ്ങളിലെ വിദേശ ഓഫീസുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി എയർഇന്ത്യ കെയ്‌റോ, ടെഹ്‌റാൻ ഓഫീസുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. സൂറിച്ച്, ചിറ്റഗോംഗ്, വിയന്ന ഓഫീസുകൾ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയിരുന്നു.

ടൊറെന്റോ ഓഫീസ് പുനസംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലുമാണ്. എന്നാൽ വാഷിംഗ്ടൺ ലോസ് ആഞ്ചലസ്, ആംസ്റ്റർഡാം ഓഫീസുകൾ നിലനിർത്തും.