2000 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ

Posted on: September 5, 2019

 

ന്യൂഡല്‍ഹി : ഈ മാസം അവസാനത്തോടെ രാജ്യത്തെ 2000 റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കും. നിലവില്‍ 4000 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യമുണ്ട്. റെയില്‍ടെല്‍ ആണ് വൈഫൈ സൗകര്യം ഒരുക്കുന്നത്. 5 ലക്ഷത്തോളം പേര്‍ പ്രതിദിനം വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

TAGS: Wifi |