വൈ-ഫൈ കോളിങ്ങുമായി എയര്‍ടെല്‍, ജിയോ

Posted on: January 11, 2020

കൊച്ചി : വൈഫൈ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ഫോണ്‍ കോള്‍ നടത്താവുന്ന സേവനവുമായി എയര്‍ടെലും റിലയന്‍സ് ജിയോയും. ഏതാനും മാസമായി പരീക്ഷിച്ചു വന്ന സേവനം ഇപ്പോള്‍ ഉപയോക്താക്കള്‍ക്കു ലഭ്യമായിത്തുടങ്ങി.

മൊബൈല്‍ നെറ്റ് വര്‍ക്ക് ദുര്‍ബലമായ ഇടത്തും വൈഫൈ ലഭ്യമാണെങ്കില്‍ തടസ്സമില്ലാതെ കോള്‍ നടത്താമെന്നതാണു ഗുണം. വളരെ കുറഞ്ഞ വൈഫൈ ഡേറ്റയേ ഇതിനു വേണ്ടിവരൂ. എയര്‍ടെല്ലിനും ജിയോയ്ക്കും വരിക്കാര്‍ ഇതിനു പണം നല്‍കേണ്ടതുമില്ല. ഫോണില്‍ വൈഫൈ കോളിംഗ് സൗകര്യമുണ്ടായിരിക്കണം. ഇത് ഓണ്‍ ചെയ്യാതിരുന്നാല്‍ വൈഫൈ ഉള്ളിടത്തു കോള്‍ അതു വഴിയും അല്ലാത്തപ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചും നടക്കും.

TAGS: Airtel | Jio | Wifi |