ഫ്യൂച്ചർ ഗ്രൂപ്പ് പേമെന്റസ് ബാങ്കിംഗ് രംഗത്തേക്ക്

Posted on: February 2, 2015

Kishore-Biyani-big

ന്യൂഡൽഹി : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് പേമെന്റസ് ബാങ്ക് ആരംഭിക്കാൻ റിസർവ് ബാങ്കിന് അപേക്ഷ നൽകി. അനുമതി ലഭിച്ചാൽ ഫ്യൂച്ചർ ഗ്രൂപ്പിലെ സ്വതന്ത്രകമ്പനിയായിരിക്കും പേമെന്റസ് ബാങ്ക്. നുഫ്യൂച്ചർ പേമെന്റ്‌സ് ബാങ്ക് എന്നായിരിക്കും പേര്.

ബിഗ് ബസാർ, കെബി, നീൽഗരീസ്, ബിഗ്ബസാർ ഡയറക്ട് തുടങ്ങിയ റീട്ടെയ്ൽ ശൃംഖലകളിലൂടെ രാജ്യത്തെ 168 നഗരങ്ങളിൽ ഫ്യൂച്ചർ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ഗുജറാത്തിലെയും പഞ്ചാബിലെയും ഗ്രാമീണ മേഖലകളിലും ഗ്രൂപ്പിന്റെ പ്രവർത്തിക്കുന്നു.

സാമ്പത്തികസംയോജനം വ്യാപകമാക്കാൻ ലക്ഷ്യമിട്ടാണ് റിസർവ് ബാങ്ക് പേമെന്റ് ബാങ്കുകൾ ആരംഭിക്കുന്നത്. പേമെന്റസ് ബാങ്കുകളിൽ വ്യക്തികൾക്ക് ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഡെബിറ്റ്കാർഡുകൾ അനുവദിക്കാനും മ്യൂച്ചൽഫണ്ടകളും ഇൻഷുറൻസ് പോളിസികളും വിൽക്കാനും കഴിയും. അതേസമയം വായ്പ നൽകാനോ ക്രെഡിറ്റ്കാർഡുകൾ ഇഷ്യു ചെയ്യാനോ അനുവാദമില്ല.