ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം നവംബറിൽ ഒരു കോടി കടന്നു

Posted on: December 20, 2021

മുംബൈ ; നവംബറില്‍ രാജ്യത്ത് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന. ഒക്ടോബറിലെ 89.9 ലക്ഷത്തില്‍നിന്ന് 1.052 കോടിയായാണ് വര്‍ധന. സെപ്റ്റംബറില്‍ ആഭ്യന്തരയാത്രക്കാരുടെ എണ്ണം 70.7 ലക്ഷമായിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കനുസരിച്ച് വിമാനങ്ങളില്‍ 68.5 ശതമാനം മുതല്‍ 86.7 ശതമാനം വരെ ശേഷി വിനിയോഗിക്കുന്നുണ്ട്. ഒക്ടോബറിലിത് 68.7 ശതമാനം മുതല്‍ 82.2 ശതമാനം വരെയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 67.1 ലക്ഷം ആഭ്യന്തരയാത്രക്കാരുമായി 54.3 ശതമാനം വിപണി വിഹിതമാണ് നവംബറിലുള്ളത്. ഒക്ടോബറില്‍ 48.1 ലക്ഷം പേര്‍ ഇന്‍ഡിഗോയില്‍ യാത്ര നടത്തി. ടാറ്റാ ഗ്രൂപ്പ് എറ്റെടുക്കുന്ന എയര്‍ ഇന്ത്യക്ക് പത്തുലക്ഷം ആഭ്യന്തരയാത്രക്കാരാണ് ഉണ്ടായിരുന്നത്. വിപണിവിഹിതം 9.5 ശതമാനം. ഒക്ടോബറില്‍ 10.6 ലക്ഷം ആഭ്യന്തരയാത്രക്കാരുണ്ടായിരുന്നു.

സൈസ് ജെറ്റിന് നവംബറില്‍ 10.8 ലക്ഷം ആഭ്യന്തര യാത്രക്കാരെ ലഭിച്ചു. 10.3 ശതമാനമാണ് വിപണിവിഹിതം ഒക്ടോബറിലിത് 8.10 ലക്ഷമായിരുന്നു. ഗോ ഫസ്റ്റിന് നവംബറില്‍ 11.6 ലക്ഷം യാത്രക്കാരും ഒക്ടോബറില്‍ 8.8 ലക്ഷം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 11 ശതമാനമാണ് വിപണി വിഹിതം.
വിസ്താരയ്ക്ക് 7.9 ലക്ഷവും എയര്‍ ഏഷ്യ 6.2 ലക്ഷവും യാത്രക്കാരെ ലഭിച്ചു. ഒക്ടോബറിലെ അപേക്ഷിച്ച് ഇരുകമ്പനികള്‍ക്കും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായില്ല. ഇരുകമ്പനികള്‍ക്കും ഒക്ടോബറിലും
സമാനമായ സ്ഥിതിയാണുണ്ടായിരുന്നത്.

 

TAGS: IndiGo |