ഇന്‍ഡിഗോയ്ക്ക് ലാഭം 919.2 കോടി രൂപ

Posted on: May 19, 2023

ന്യൂഡല്‍ഹി : മുന്‍ വര്‍ഷത്തെ നഷ്ടക്കണക്കുകളില്‍നിന്നു ലാഭത്തിലേക്ക് കുതിച്ച് ഇന്‍ഡിഗോ
എയര്‍ലൈന്‍. ഇന്‍ഡി ഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ലാഭം മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ 919.2കോടി രൂപയാണ്. ‘

നാലാം പാദത്തില്‍ ഇത് ഉയര്‍ന്ന ലാഭം ആദ്യം. രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് ഊര്‍ജമേകുന്നതാണ് ഇന്‍ഡിഗോയുടെ കണക്കുകള്‍. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ സഞ്ചിത നഷ്ടം 1681.8 കോടി രൂപയായിരുന്നു.

ആകെവരുമാനം 78 ശതമാനം ഉയര്‍ന്ന് 14,600.1 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേസമയം 8,207,5 കോടി. യാത്രാടിക്കറ്റ് വരുമാനത്തില്‍ 80.6 % വര്‍ധനയുണ്ട്.

TAGS: IndiGo |