വേനല്‍ക്കാല വിമാന സര്‍വീസ പട്ടിക പ്രഖ്യാപിച്ചു ; ഇന്‍ഡിഗോയുടെ കൊച്ചി-റാസല്‍ഖൈമ പുതിയ സര്‍വിസ്

Posted on: March 4, 2023

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. മാര്‍ച്ച് 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പ്രാബല്യം.

ഇപ്പോള്‍ ശീതകാല പട്ടികയില്‍ ആകെ1202 സര്‍വീസുകളുള്ളത് പ്രതിവാരം 1484 എണ്ണമായി മാറും. രാജ്യാന്തര സെക്ടറില്‍ 23 എണ്ണവും ആഭ്യന്തര സെകറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ നിന്നു സര്‍വീസ് നടത്തുന്നത്. 332 രാജ്യാന്തര സര്‍വീസുകളും 410 ആഭ്യസര്‍വീസുകളുമാണ്‌വേനല്‍ക്കാല പട്ടികയിലുള്ളത്.

രാജ്യാന്തര സെക്ടറില്‍ ഏറ്റവും അധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ് : 51 പ്രതിവാര സര്‍വീസുകള്‍. ദുബായിലേക്ക് 45 . ഇന്‍ഡിഗോ: 63, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 44,സ്‌പൈസ് ജെറ്റ് – 21 എന്നിവരാണ് പ്രമുഖ വിമാന കമ്പനികള്‍.

ഇന്‍ഡിഗോയുടെ കൊച്ചി – റാസല്‍ഖൈമ പ്രതിദിന വിമാന സര്‍വീസ്, കൊച്ചിയില്‍ നിന്ന് പുതിയ രാജ്യാന്തര സെകറിന് വഴി തെളിക്കും. എയര്‍ ഇന്ത്യയുടെ യുകെ വിമാന സര്‍വീസ് ഹീത്രോവിന് പകരം ലണ്ടന്‍ (ഗാറ്റ്വിക്ക്) ലേക്ക് മാറ്റിയിട്ടുണ്ട്. എയര്‍ ഏഷ്യ ബര്‍ഹാദ് ക്വാലലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സര്‍ വീസുകള്‍ അധികമായി ആരംഭിക്കും.ഇതോടെ ക്വാലലം പൂരിലേക്ക് ആഴ്ചയില്‍ 34 സര്‍വീസുകളാകും.

ആഭ്യന്തര പ്രതിവാര വിമാന സര്‍വീസുകളില്‍ ബെംഗളൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡല്‍ഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍, കൊല്‍ക്കത്ത, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും.