5,000 കോടി ഡോളറിന്റെ വിമാന ഇടപാടുമായി ഇന്‍ഡിഗോ

Posted on: June 20, 2023

ന്യൂഡല്‍ഹി : 500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാന്‍ ഇന്‍ഡിഗോ. . എയര്‍ബസ് 320 നിയോ ഫാമിലിയില്‍ എ320 നിയോ, എ321 നിയോ, എ321 എക്‌സ്എല്‍ആര്‍ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് സൂചന. കൂടുതല്‍ വിമാനങ്ങളുള്ളതിനാല്‍ കാര്യമായ കിഴിവും ലഭിച്ചേക്കും.

കഴിഞ്ഞ മാര്‍ച്ചില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരുന്നു. കൂടുതല്‍ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ വാങ്ങുന്നതിലൂടെ പ്രവര്‍ത്തനച്ചെലവു കുറയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്.

പുതിയ ഓര്‍ഡറിലൂടെ ഇന്‍ഡിഗോ എയര്‍ ബസ് എ320 ന്റെ ഏറ്റവും വലിയ ഉപയോക്താക്കളാകും. 60% വിപണിവിഹിതമുള്ള ഇന്‍ഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. 10 വര്‍ഷത്തിനുള്ളില്‍ 1330 എ320 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്‍ഡിഗോ ഉദ്ദേശിക്കുന്നതെന്ന് എയര്‍ബസ് അറിയിച്ചു.

 

TAGS: IndiGo |