ദമാമിലേക്കും ബഹ്‌റൈനിലേക്കും പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ

Posted on: June 14, 2023

കൊച്ചി : കൊച്ചിയില്‍ നിന്ന് ദമാമിലേക്കും ബഹ്‌റൈനിലേക്കും ഇന്‍ഡിഗോ പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിച്ചു. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി.മനു, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബിജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദമാം വിമാനം രാവിലെ 9ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും രാത്രി 7.35ന് കൊച്ചിയില്‍ മടങ്ങിയെത്തും.

ബഹ്‌റൈന്‍ വിമാനം രാത്രി 8.35ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും. രാവിലെ 6.55ന് ബഹ്‌റൈനില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തും.

TAGS: IndiGo |