എം എസ് എം ഇകൾക്ക് 75 കോടി ഡോളറിന്റെ ലോക ബാങ്ക് സഹായം

Posted on: July 2, 2020

ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ സൂക്ഷമ, ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാൻ ഇന്ത്യയ്ക്ക്, ലോക ബാങ്ക് 75 ലക്ഷം ഡോളർ നൽകും. സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ ലോക ബാങ്ക് സഹായം ഇടയാക്കും. കേന്ദ്ര സർക്കാരിന്റെ വിവിധ കോവിഡ് പാക്കേജുകൾ വഴി 15 ലക്ഷം എം എസ് എം ഇകൾക്ക് സഹായം ലഭിക്കും.

ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷന്റെ സഹകരണത്തോടെയാണ് സഹായം അനുവദിക്കുന്നത്. ഇതോടെ കോവിഡ് അതിജീവനത്തിന്റെ ഭാഗമായി ലോക ബാങ്ക് ഇന്ത്യയ്ക്ക് നൽകുന്ന സഹായം 275 കോടി ഡോളറായി.

TAGS: MSME | World Bank |