പുതിയ സാമ്പത്തിക വർഷം ഇന്ത്യ 7.5 ശതമാനത്തിന് മേൽ വളർച്ച നേടുമെന്ന് ലോകബാങ്ക്

Posted on: April 1, 2021

മുംബൈ : ഏപ്രില്‍ ഒന്നിനു തുടങ്ങുന്ന പുതിയ സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചനിരക്ക് 7.5 ശതമാനത്തിനും 12.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ വിതരണം എങ്ങനെ മുന്നോട്ടുപോകുമെന്നതിനെ ആശ്രയിച്ചായിരിക്കും ഭാവിയിലെ സാമ്പത്തികവളര്‍ച്ച.

കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാം. ഓരോ രാജ്യത്തും ഇക്കാര്യങ്ങള്‍ നിര്‍ണായകമാണെന്നും ലോകബാങ്ക് പറയുന്നു.

TAGS: World Bank |