ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 3.2 ശതമാനമാകുമെന്ന് ലോക് ബാങ്ക്

Posted on: June 9, 2020

കൊച്ചി : ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) നടപ്പു സാമ്പത്തിക വര്‍ഷം 3.2 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്, അതായത്, ഈ വര്‍ഷം ഇന്ത്യ സാമ്പത്തികമായി വളരുകയല്ല, ഇടിയുകയാണ് ചെയ്യുക. ലോക സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ടിലാണഅ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കോവിഡ്-19, തുടര്‍ന്നുണ്ടായ അടച്ചിടല്‍ എന്നിവ സമ്പദ് വ്യവസ്ഥയുണ്ടാക്കിയ ആഘാതമാണ് വളര്‍ച്ച കുറയാനുള്ള കാരണം. അതേസമയം, 2021 – ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുകയറുമെന്നും ലോക ബാങ്ക് നിരീക്ഷിക്കുന്നു.

TAGS: World Bank |