ടാറ്റാ ഗ്രൂപ്പ് ബിഗ് ബാസ്‌ക്കറ്റ് ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി

Posted on: May 29, 2021

മുംബൈ : മലയാളിയും മെട്രോമാന്‍ ഇ. ശ്രീധരന്‍ മരുമകനുമായ ഹരി മേനോന്റ നേതൃത്വത്തില്‍ ബെം
ഗലുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വ്യാപാരസംരംഭമായ ബിഗ്ബാസ്‌കറ്റ് ഇനി ടാറ്റാ ഗ്രൂപ്പിന് സ്വന്തം.

ടാറ്റാ സണ്‍സിന്‍ ഉപകമ്പനിയായ ടാറ്റാ ഡിജിറ്റല്‍ ബിഗ് ബാസ്തറ്റിന്റ ബിസിനസ് ടു ബിസിനസ് വിഭാഗമായ സൂപ്പര്‍മാര്‍ക്കറ്റ് ഗ്രോസറി സപ്ലെസ് ലിമിറ്റഡിന്റ 64.3 ശതമാനം ഓഹരികളും ഏറ്റെടുത്തു.ഇതോടെ ഓണ്‍ലൈന്‍ പലചരക്കു വിപണനത്തില്‍ റിലയന്‍സിന്റെ ജിയോമാര്‍ട്ട്, ആമസോണിന്റെ ആമസോണ്‍ ഫ്രെഷ്, വാള്‍മാര്‍ട്ടിന്‍ ഫ്‌ലിപ്കാര്‍ട്ട് എന്നിവയുമായി ടാറ്റാ ഗ്രൂപ്പും മത്സരത്തിനെത്തുകയാണ്.

പ്രാഥമിക മൂലധനനിക്ഷേപമായി ടാറ്റാഗ്രൂപ്പ് 20 കോടി ഡോളര്‍ (1450 കോടിരൂപ) നിക്ഷേപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ 200കോടി ഡോളര്‍ (ഏകദേശം14,500 കോടിരൂപ) മൂല്യമുള്ള കമ്പനിയായ ബിഗ് ബാസ്‌കറ്റ് മാറും.

TAGS: Bigbasket | Tata Group |