ബിഗ്ബാസ്‌കറ്റ് കോഴിക്കോടും, തൃശൂരും

Posted on: July 3, 2023

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റഫോമായ ബിഗ്ബാസ്‌കറ്റിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ കോഴിക്കോടും തൃശൂര്‍ ജില്ലയിലും ലഭിക്കും. അരി, പരിപ്പ്, പച്ചക്കറികള്‍, പലചരക്ക് തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശ്രേണിയാണ് ബിഗ്ബാസ്‌കറ്റിനുള്ളത്.

ഇതിനു പുറമെ വീട്ടിലേക്ക് ആവശ്യമുള്ള ഉപകരണങ്ങളുടെ കലക്ഷനും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 5000 ത്തിലധികം ഉത്പന്നങ്ങളുടെ 30,000ത്തിലധികം നിത്യോപയോഗ സാധനങ്ങളുടെ
ലഭ്യതയാണ് ബിഗ്ബാസ്‌കറ്റ് ഒരുക്കുന്നത്.

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കാമെന്നുള്ള സൗകര്യവുമുണ്ട്. ആദ്യ ഓര്‍ഡറില്‍ നിരവധി കിഴിവും ലഭിക്കും.

 

TAGS: Bigbasket |