യുഎഇ വിമാനം : സംസ്ഥാനത്തിന്റെ അനുമതി വേണമെന്ന് ഡിഡിസിഎ

Posted on: July 18, 2020

കരിപ്പൂര്‍ : യുഎഇയില്‍ നിന്ന് എത്തുന്ന വിമാനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ അനുമതിപത്രം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നു ഡിഡിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) വിമാനത്താവളങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി.

അനുമതി പത്രം നേരത്തേതന്നെ നിര്‍ബന്ധമാകികിയിരുന്നെങ്കിലും യുഎഇയിലേക്ക് യാത്രാക്കാരെ കൊണ്ടുപോകാന്‍ തുടങ്ങുകയും കൂടുതല്‍ വിമാന സര്‍വീസുകളുടെ അനുമിതക്കായി അപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിലാണു വീണ്ടും നിര്‍ദേശം.

മാത്രമല്ല, ഈ നിബന്ധന നിര്‍ബന്ധമാക്കുന്നതിനു മുമ്പ് സര്‍വീസ് നടത്താന്‍ അനുമതി നേടിയ ചാര്‍ട്ടേട് വിമാനങ്ങളുമുണ്ട്.